പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവം: ഒരാഴ്ച പ്രായമുള്ള കുഞ്ഞും മരിച്ചു; അനാസ്ഥയെന്ന ആരോപണവുമായി കുടുംബം; അന്വേഷണം

 പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവം: ഒരാഴ്ച പ്രായമുള്ള കുഞ്ഞും മരിച്ചു; അനാസ്ഥയെന്ന ആരോപണവുമായി കുടുംബം; അന്വേഷണം 
 പാലക്കാട്: നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു. കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഒരാഴ്ച മാത്രം പ്രായമുള്ള ആൺകുഞ്ഞാണ്‌ ശനിയാഴ്ച വൈകീട്ടോടെ മരണത്തിനു കീഴടങ്ങിയത്. കു  അകത്തേത്തറ ധോണി പപ്പാടി വൃന്ദാവൻ ശ്രീവത്സത്തിൽ വത്സൻ-വിജി ദമ്പതിമാരുടെ മകളും, ചാലക്കുടി സ്വദേശി സിജിലിന്റെ ഭാര്യയുമായ വിനിഷ (30) കഴിഞ്ഞ 11-ന് ആണ് പ്രസവത്തെ തുടർന്ന് മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് പിന്നിലെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രസവം കഴിഞ്ഞ ഉടനെ വിനിഷയുടെ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. ഇതോടെ പ്രസവം നടന്ന ആശുപത്രിയിൽനിന്ന് കൂടുതൽ സൗകര്യങ്ങളുള്ള കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ബന്ധുക്കളുടെ പരാതി ഉയർന്ന സാഹചര്യത്തിൽ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തണമെന്ന് ടൗൺ സൗത്ത് പോലീസ് ആവശ്യപ്പെട്ടു. യുവതിയുടേത് അസ്വാഭാവിക മരണമായി കണക്കാക്കി കേസെടുത്ത് അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു. 

Share this story