Times Kerala

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവം; വണ്ടിയുടെ ആർസി സസ്പെൻഡ് ചെയ്തു; 35,000 രൂപ പിഴയും ചുമത്തി 

 
കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവം; വണ്ടിയുടെ ആർസി സസ്പെൻഡ് ചെയ്തു; 35,000 രൂപ പിഴയും ചുമത്തി
മലപ്പുറത്ത് കുട്ടിയെ കൊണ്ട് ഇരുചക്ര വാഹനം ഓടിപ്പിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. ഒരു വർഷത്തേക്ക് വാഹനത്തിൻ്റെ ആർസി സസ്പെൻഡ് ചെയ്തു. വിവിധ വകുപ്പുകൾ ചുമത്തി 35000 രൂപ പിഴ അടക്കാൻ നിർദേശം നൽകി.
പ്രായപൂർത്തിയാകാത്ത ലൈസൻസ് ഇല്ലാത്ത ബാലനെക്കൊണ്ട് വാഹനം ഓടിപ്പിച്ചതിനാണ് രക്ഷിതാവിനെതിരെ മോട്ടോർ വാഹന വകുപ്പ് ഇൻഫോസ്മെന്റ് വിഭാഗം നടപടി എടുത്തത്. വാഹനത്തിൻറെ ആർസി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത നടപടി കൂടാതെ വാഹന ഉടമയ്ക്ക് 5000 രൂപ ഫൈനും,വാഹനം ഓടിച്ച കുട്ടിക്ക് 5000 രൂപ ഫൈനും,വാഹനം നൽകിയ ആൾക്കാർ 25000 രൂപ ഫൈനും മോട്ടോർ വാഹന വകുപ്പ് ചുമത്തി. കൂടാതെ പ്രോസിക്യൂഷൻ നടപടികൾക്ക് കൈമാറുന്ന കേസിൽ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടതായി വരും.

Related Topics

Share this story