Times Kerala

 വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവം; കെ.എസ് ഹരിഹരന്റെ പരാതിയില്‍ കേസെടുത്തു

 
സാദവസ
 കോഴിക്കോട്: വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.ഞായറാഴ്ച രാത്രി ഏട്ടേകാലോടെയായിരുന്നു തേഞ്ഞിപ്പലം ഒലിപ്രംകടവിലെ ഹരിഹരന്റെ വീടിന് നേരെ ബൈക്കിലെത്തിയ സംഘം സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞത്. ശനിയാഴ്ച വടകരയില്‍ നടന്ന യു.ഡി.എഫ്. പരിപാടിക്കിടെ ഹരിഹരന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. പ്രസ്താവനയില്‍ ഹരിഹരന്‍ മാപ്പു പറഞ്ഞെങ്കിലും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പരാതി നല്‍കുകയും ചെയ്തിരുന്നു.

Related Topics

Share this story