Times Kerala

സീ​ബ്രാ​ലൈ​നി​ല്‍​വ​ച്ച് ബ​സി​ടി​ച്ച സം​ഭ​വം; ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

 
സീ​ബ്രാ​ലൈ​നി​ല്‍​വ​ച്ച് ബ​സി​ടി​ച്ച സം​ഭ​വം; ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു
കോ​ഴി​ക്കോ​ട്: ചെ​റു​വ​ണ്ണൂ​രി​ല്‍ സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ന്ന വി​ദ്യാ​ര്‍​ഥി​നി​യെ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. ആ​റ് മാ​സ​ത്തേ​ക്കാ​ണ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റേ​താ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ആകടം സംഭവിച്ചത്. കൊ​ള​ത്ത​റ സ്വ​ദേ​ശി​യാ​യ ഫാ​ത്തി​മ റി​ന​യെ​യാ​ണ് ബ​സി​ടി​ച്ച​ത്. കോ​ഴി​ക്കോ​ട് നി​ന്ന് കാ​ളി​കാ​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.  ചെ​റു​വ​ണ്ണൂ​ര്‍ സ്‌​കൂ​ളി​ന് മു​ന്‍​ഭാ​ഗ​ത്തു​വ​ച്ച് സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ഇ​ടി​ച്ച് തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഫാ​ത്തി​മ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബ​സി​ന​ടി​യി​ലേ​ക്ക് വീ​ണ ഫാ​ത്തി​മ സ്വ​യം എ​ഴു​ന്നേ​റ്റു​വ​രി​ക​യാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​നി​ക്ക് സാ​ര​മാ​യ പ​രി​ക്കി​ല്ല. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഡ്രൈ​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Related Topics

Share this story