ഹോട്ടലുടമയെ കൊന്നു കൊക്കയിൽ തള്ളിയ കേസ്: യുവതി അടക്കം മൂന്ന് പേർ കസ്റ്റഡിയിൽ
May 26, 2023, 09:26 IST

മലപ്പുറം: തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചുരത്തിൽ തള്ളിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ.ഹോട്ടലുടമയായ തിരൂര്‍ സ്വദേശി സിദ്ദിഖ് ( 58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സിദ്ദിഖിന്റെ സ്ഥാപനത്തിലെ ജീവനക്കാരാനായിരുന്ന മണ്ണാർക്കാട് സ്വദേശി ഷിബിലി, ഇയാളുടെ സുഹൃത്ത് ഫർഹാന, ഫർഹാനയുടെ സഹോദരൻ ഷുക്കൂർ എന്നിവരാണ് പോലീസിന്ററെ കസ്റ്റഡിയിലുള്ളത്.കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നെന്നാണ് എന്നാണ് കരുതുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.കൊലപാതകം നടന്നതെന്ന് സംശയിക്കുന്ന എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ തിരൂർ പോലീസെത്തി അന്വേഷണം നടത്തി വരികയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചു.