Times Kerala

ഹൈക്കോടതി വിമർശിച്ചു; ലോകായുക്തക്കെതിരായ പരാമർശം പിൻവലിച്ച് വിഡി സതീശൻ
 

 
ഹൈക്കോടതി വിമർശിച്ചു; ലോകായുക്തക്കെതിരായ പരാമർശം പിൻവലിച്ച് വിഡി സതീശൻ
 കൊ​ച്ചി: കെ-​ഫോ​ൺ ഹ​ർ​ജി​യി​ൽ ലോ​കാ​യു​ക്ത​യ്ക്കെ​തി​രാ​യി ന​ട​ത്തി​യ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ച് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ത​ങ്ങ​ളു​ടെ ക​ർ​ത്ത​വ്യം നി​ർ​വ​ഹി​ക്കാ​ൻ ലോ​കാ​യു​ക്ത പ്രാ​പ്ത​ര​ല്ലെ​ന്ന പ​രാ​മ​ർ​ശ​മാ​ണ് പി​ൻ​വ​ലി​ച്ച​ത്. ഹൈ​ക്കോ​ട​തി​യി​ൽ ന​ല്കി​യ സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ലൂ​ടെ​യാ​ണ് ലോ​കാ​യു​ക്ത​യ്ക്കെ​തി​രാ​യ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ൻ അ​റി​യി​ച്ച​ത്. ആ​ദ്യം ന​ല്കി​യ ഹ​ർ​ജി​യി​ൽ നി​ന്ന് പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്കാ​ൻ‌ അ​നു​മ​തി ന​ല്ക​ണ​മെ​ന്നാ​ണ് സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ അ​റി​യി​ച്ച​ത്. ഈ ​ആ​വ​ശ്യം ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ചു. ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി സ്വീകരിച്ചത്. ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പ​ദ​വി​യി​ലി​രു​ന്ന് ഇ​ത്ത​രം ഒ​രു പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത് ശ​രി​യാ​യി​ല്ലെ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​നം.

Related Topics

Share this story