ഹൈക്കമാന്‍ഡ് നിര്ദേശമെത്തിയില്ല; അധ്യക്ഷ പദവിയിലേക്ക് കെ.സുധാകരൻ തിരിച്ചെത്തിയില്ല
May 5, 2024, 07:13 IST
![ഹൈക്കമാന്‍ഡ് നിര്ദേശമെത്തിയില്ല; അധ്യക്ഷ പദവിയിലേക്ക് കെ.സുധാകരൻ തിരിച്ചെത്തിയില്ല](https://timeskerala.com/static/c1e/client/91214/uploaded/0a33cd7c6f9df64a9754fe27cdb84757.webp)
തിരുവനന്തപുരം: എഐസിസി നിർദേശം വരാത്തതിനെത്തുടർന്ന് കെപിസിസി അധ്യക്ഷ പദവിയിലേക്ക് കെ. സുധാകരൻ തിരിച്ചെത്തിയില്ല. ശനിയാഴ്ച വീണ്ടും ചുമതലയേൽക്കുമെന്നായിരുന്നു അറിയിപ്പ്. ഹൈക്കമാന്‍ഡ് നിര്‍ദേശത്തിന് കാത്തിരിക്കാനാണ് എഐസിസി നിര്‍ദേശിച്ചത്.
എന്നാൽ എഐസിസി നിർദേശം വന്നില്ല. ഇതുവരെ ആക്ടിംഗ് പ്രസിഡന്റായി എം.എം.ഹസൻ തന്നെ തുടരും.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)