Times Kerala

സംസ്ഥാനത്ത് 15നും 18നും വയസിനിടക്ക് പ്രായമുള്ള 51 ശതമാനം കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രി

 
281

സംസ്ഥാനത്ത് 15നും 18നും വയസിനിടക്ക് പ്രായമുള്ള 51 ശതമാനം കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രി അറിയിച്ചു. ആകെ 7,66,741 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിച്ചത്. കേവലം 12 ദിവസം കൊണ്ടാണ് പകുതിയിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചത്.

സംസ്ഥാനത്ത് 1,67,813 പേര്‍ക്കാണ് ഇതുവരെ കരുതല്‍ ഡോസ് വാക്‌സിന്‍ നല്‍കിയത്. 96,946 ആരോഗ്യ പ്രവര്‍ത്തകര്‍, 26,360 കോവിഡ് മുന്നണി പോരാളികള്‍, 44,507 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കിയത്. 18 വയസിന് മുകളില്‍ വാക്‌സിന്‍ എടുക്കേണ്ട ജനസംഖ്യയുടെ 99.68 ശതമാനം പേര്‍ക്ക് (2,66,24,042) ഒരു ഡോസ് വാക്‌സിനും 82.27 ശതമാനം പേര്‍ക്ക് (2,19,73,681) രണ്ട് ഡോസ് വാക്‌സിനും നല്‍കി.

Related Topics

Share this story