Times Kerala

ക്യാപ്സ്യൂൾ രൂപത്തിൽ സ്വര്‍ണം ശരീരത്തിൽ ഒളിപ്പിച്ചു, കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളം കടന്നു; പിടികൂടി കേരളാ പൊലീസ് 

 
ക്യാപ്സ്യൂൾ രൂപത്തിൽ സ്വര്‍ണം ശരീരത്തിൽ ഒളിപ്പിച്ചു, കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളം കടന്നു; പിടികൂടി കേരളാ പൊലീസ് 

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്തിയ സ്വര്‍ണം കേരളാ പൊലീസ് പിടിച്ചെടുത്തു. ഏകദേശം 1.15 കോടി രൂപ വിലവരുന്ന ഒന്നേ കാൽ കിലോ സ്വര്‍ണമാണ് ക്യാപ്സൂൾ രൂപത്തിൽ  കടത്തിയത്. ശരീരത്തിന് അകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണകടത്ത്. വിമാനത്താവളത്തിൽ കസ്റ്റംസിന്റെയും റവന്യൂ ഇന്റലിജൻസിന്റെയും കണ്ണുവെട്ടിച്ച് പുറത്തെത്തിയ പ്രതികൾക്ക് പക്ഷെ കേരളാ പൊലീസിനെ കബളിപ്പിക്കാൻ കഴിഞ്ഞില്ല. യുഎഇയിൽ നിന്നെത്തിയ തിരൂർ സ്വദേശി റിംനാസ് ഖമറിന്റെ ശരീരത്തിൽ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ഇയാളെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ പാലക്കാട് ആലത്തൂർ സ്വദേശി റിംഷാദിനെയും കസ്റ്റഡിയിലെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.


 

Related Topics

Share this story