Times Kerala

'ജയപരാജയം നോക്കി മുന്നണി മാറില്ല'; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് ജോസ് കെ.മാണി
 

 
 രാ​ജ്യ​സ​ഭാ സീ​റ്റ്; പ​ര​സ്യ ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി

തിരുവനന്തപുരം: ജയപരാജയം നോക്കി മുന്നണി മാറില്ലെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങൾ സിപിഎമ്മിനെ കൃത്യമായി ബോധിപ്പിച്ചിട്ടുണ്ടൺ്നും കേരള കോൺഗ്രസിനെ ബിജെപി ക്ഷണിച്ചിട്ടുണ്ടെന്ന് പ്രചരിക്കുന്നത് ഗോസിപ്പെന്നും ജോസ് കെ.മാണി വ്യക്തമാക്കി. രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യത്തിൽ തിങ്കളാഴ്ച തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"എന്തുകൊണ്ടാണ് രാജ്യസഭാ സീറ്റ് തങ്ങൾക്ക് വേണ്ടതെന്നും എങ്ങനെയാണ് തങ്ങളതിന് അർഹരാകുന്നത് എന്നതുമെല്ലാം സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. അവരത് കേൾക്കും. തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. കേരള കോൺഗ്രസിനെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതാണ്. അതിന് ശേഷം ഞങ്ങളെടുത്ത രാഷ്ട്രീയ തീരുമാനമാണ് എൽഡിഎഫിനൊപ്പം നിൽക്കുക എന്നതെന്നും അതൊരു ഉറച്ച തീരുമാനമാണെന്നും ജോസ് കെ മാണി.

Related Topics

Share this story