Times Kerala

ആ​ന​യു​ടെ സി​ഗ്ന​ൽ ല​ഭി​ച്ചു; ട്രാ​ക്കിം​ഗ് വി​ദ​ഗ്ധ​ർ കാട്ടിലേക്ക് 

 
ആ​ന​യു​ടെ സി​ഗ്ന​ൽ ല​ഭി​ച്ചു; ട്രാ​ക്കിം​ഗ് വി​ദ​ഗ്ധ​ർ കാട്ടിലേക്ക് 

മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയുടെ സിഗ്നൽ ലഭിച്ചു. കാ​ട്ടി​ക്കു​ളം- ബാ​വ​ലി റോ​ഡി​ലെ ആ​ന​പ്പാ​റ വ​ള​വി​ന​ക​ത്താ​ണ് ആ​ന​യു​ടെ സി​ഗ്ന​ൽ കിട്ടിയത്. റോ​ഡി​ൽ നി​ന്ന് മാറി മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലാ​യാ​ണ് ആ​ന നിലവിലുള്ളത്. സി​ഗ്ന​ൽ കിട്ടിയതോടെ ട്രാ​ക്കിം​ഗ് വി​ദ​ഗ്ധ​ർ കാ​ടു​ക​യ​റി. ദൗ​ത്യ​സം​ഘ​ത്തി​നൊ​പ്പം വെ​റ്റി​ന​റി ഡോ​ക്ട​ർ​മാ​രും സ്ഥ​ല​ത്ത് വന്നിട്ടുണ്ട്.

പ​ട​മ​ല കു​ന്നു​ക​ളി​ൽ നി​ന്ന് പു​ല​ർ​ച്ച​യോ​ടെ ബാ​വ​ലി റോ​ഡ് മു​റി​ച്ചു ക​ട​ന്ന കാട്ടാന  മ​ണ്ണു​ണ്ടി കാ​ടു​ക​ളി​ൽ എ​ത്തി​യി​രു​ന്നു. സ്ഥലത്ത് വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണം തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സി​ഗ്ന​ൽ ല​ഭി​ച്ച​ത്.

അ​നാ​വ​ശ്യ​മാ​യി ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും, ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു.
 

Related Topics

Share this story