Times Kerala

 നി​ര്‍​ത്തി​യി​ട്ട ബ​സി​ന് പി​ന്നി​ലേ​ക്ക് പി​ക്ക​പ്പ് ഇ​ടി​ച്ച് ക​യ​റി ഡ്രൈ​വ​ര്‍ മ​രി​ച്ചു

 
നി​ര്‍​ത്തി​യി​ട്ട ബ​സി​ന് പി​ന്നി​ലേ​ക്ക് പി​ക്ക​പ്പ് ഇ​ടി​ച്ച് ക​യ​റി ഡ്രൈ​വ​ര്‍ മ​രി​ച്ചു
 

തൃ​ശൂ​ര്‍: മു​ടി​ക്കോ​ട് ദേ​ശീ​യ പാ​ത​യു​ടെ സ​ര്‍​വീ​സ് റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ട ബ​സി​ന് പി​ന്നി​ല്‍ പി​ക്ക​പ്പ് വാ​നി​ടി​ച്ച് ഡ്രൈ​വ​ര്‍ മ​രി​ച്ചു. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ക​റു​പ്പ​യ്യ സ്വാ​മി (57) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം  നടന്നത്. പി​ക്ക​പ്പ് വാ​ന്‍ ബ​സി​ന് പി​ന്നി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. വാ​ന്‍ ബ​സി​നോ​ട് ചേ​ര്‍​ന്ന് ഞെ​രി​ഞ്ഞ​മ​ര്‍​ന്ന നി​ല​യി​ലാ​ണ്. മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.


എ​ന്നാ​ല്‍ നേ​രം പു​ല​ര്‍​ന്ന ശേ​ഷ​മാ​ണ് നാ​ട്ടു​കാ​ര്‍ അ​പ​ക​ട​വി​വ​രം മ​ന​സി​ലാ​ക്കി​യ​ത്. ആ​രു​ടേ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​തി​രു​ന്ന​തി​നാ​ല്‍ ചി​കി​ത്സ കി​ട്ടാ​തെ​യാ​ണ് പി​ക്ക​പ്പ് വാ​ന്‍ ഡ്രൈ​വ​റു​ടെ മ​ര​ണം.  നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സും അ​ഗ്‌​നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.  .

Related Topics

Share this story