എയര്‍ഹോസ്റ്റസിന്റെ മരണം കൊലപാതകമെന്ന് സൂചന; തള്ളിയിട്ട് കൊലപ്പെടുത്തിയത് കാമുകൻ; കാസര്‍കോട് സ്വദേശി പിടിയില്‍

 എയര്‍ഹോസ്റ്റസിന്റെ മരണം കൊലപാതകമെന്ന് സൂചന; തള്ളിയിട്ട് കൊലപ്പെടുത്തിയത് കാമുകൻ; കാസര്‍കോട് സ്വദേശി പിടിയില്‍
 ബെംഗളുരു: എയർ ഹോസ്റ്റസായ യുവതിയുടെ ദുരൂഹ മരണത്തിൽ മലയാളി യുവാവ് അറസ്റ്റിൽ. കാസർഗോഡ്  സ്വദേശി  ആദേശാണ് അറസ്റ്റിലായത്.  പെൺകുട്ടിയെ ഇയാൾ  കെട്ടിടത്തിന്  മുകളിൽ നിന്നും  തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് പരാതി. കഴിഞ്ഞ ശനിയാഴ്ചയാണ് സിംഗപ്പൂർ എയർലൈന്‍സിൽ എയർ ഹോസ്റ്റസായ ഹിമാചൽ പ്രദേശ് സ്വദേശി അർച്ചന ധിമാനെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. കോറമംഗലയിൽ ആദേശ് താമസിക്കുന്ന ഫ്ലാറ്റിന്  മുകളില്‌‍‍ നിന്ന് വീണുവെന്നാണ് ആശുപത്രിയിലും പോലീസിലും അറിയിച്ചിരുന്നത്. ആദേശ് തന്നെയാണ് അർച്ചനയെ ആശുപത്രിയിലെത്തിച്ചതു. സംഭവത്തിന് നാല് ദിവസം മുമ്പ് ദുബായിൽ നിന്നും അര്‍ച്ചന ആദേശിനടുത്തെത്തിയതായിരുന്നു.  കെട്ടിടത്തില്‍നിന്നും അബദ്ധത്തില്‍ താഴേക്ക് വീണതാണെന്നാണ് ആദേശ് പോലീസിനോട് പറഞ്ഞത്. എന്നാൽ അർച്ചനയുടെ കുടുംബം  ദുരൂഹത  ആരോപിച്ച്  രംഗത്തെത്തി. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു എന്നും അർച്ചനയെ  തള്ളിയിട്ട് കൊന്നുവെന്നും കുടുംബം പരാതി നൽകി. തുടർന്നു ആദേശിനെ  കസ്റ്റഡിയിൽ എടുത്ത്  പൊലീസ്  ചോദ്യം  ചെയ്യുകയായിരുന്നു. വിവാഹം  കഴിക്കണമെന്ന്  അർച്ചന നിർബന്ധം  പിടിച്ചതാണ്  കൊലപാതകത്തിന്  കാരണമെന്ന് പൊലീസ്  അറിയിച്ചു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിലാണ് അർച്ചന താഴേക്ക് വീഴുന്നത്. ഏഴ് മാസം മുമ്പ് ഡേറ്റിങ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡി  ചെയ്തു.

Share this story