വേ​ഗ​ത്തി​ൽ ന​ട​ൻ ദി​ലീ​പി​നെ​തി​രാ​യ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​സ്. ശ്രീ​ജി​ത്ത്

250


കൊ​ച്ചി:  വേ​ഗ​ത്തി​ൽ ന​ട​ൻ ദി​ലീ​പി​നെ​തി​രാ​യ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​സ്. ശ്രീ​ജി​ത്ത്. കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ​യാണ് ദി​ലീ​പി​ന്‍റെ വീ​ട്ടി​ലു​ൾ​പ്പെ​ടെയുള്ള സ്ഥലങ്ങളിൽ  നടന്നതെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം വി​ഐ​പി​യു​ടെ കാ​ര്യ​ത്തി​ല​ട​ക്കം തു​ട​രു​ക​യാ​ണ്. വി​ശ​ദ​മാ​യി ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലിൽ അ​ന്വേ​ഷി​ക്കു​മെ​ന്നും എ​ഡി​ജി​പി പ​റ​ഞ്ഞു. 

അതേസമയം ദി​ലീ​പി​ന്‍റെ ആ​ലു​വ​യി​ലെ 'പ​ത്മ​സ​രോ​വ​രം' എ​ന്ന വീ​ട്ടി​ലും സ​ഹോ​ദ​ര​ൻ അ​നൂ​പി​ന്‍റെ  വീ​ട്ടി​ലും , ദിലീപിന്റെ തന്നെ സി​നി​മാ നി​ർ​മാ​ണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷന്സിലുമാണ് റെ​യ്ഡ് നടന്നത്. രാവിലെ 11 മണിയോടെ തുടങ്ങുയ റെയ്ഡ് ഏ​ഴ് മ​ണി​ക്കൂ​റാ​ണ്  നീ​ണ്ടു​നി​ന്ന​ത്. ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​ന്പ്യൂ​ട്ട​ർ ഹാ​ർ​ഡ് ഡി​സ്കു​ക​ളും ക്രൈം​ബ്രാ​ഞ്ച് പി​ടി​ച്ചെ​ടു​ത്തു

Share this story