Times Kerala

 എങ്ങനെയും വോട്ട് ലഭിക്കാൻ സിപിഐഎം എല്ലാ വൃത്തികേടുകളും ചെയ്യുന്നു; പിഎംഎ സലാം

 
എങ്ങനെയും വോട്ട് ലഭിക്കാൻ സിപിഐഎം എല്ലാ വൃത്തികേടുകളും ചെയ്യുന്നു; പിഎംഎ സലാം
 എങ്ങനെയും വോട്ട് ലഭിക്കാൻ സിപിഐഎം എല്ലാ വൃത്തികേടുകളും ചെയ്യുന്നു എന്ന് മുസ്ലിം ലീഗ് എംഎൽഎ പിഎംഎ സലാം. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതുമുതൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമംനടന്നെന്നും പണ്ടുകാലത്ത് മാർക്സിസ്റ്റ് പാർട്ടി ഇത്തരം വിഭാഗിയ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്നും  അദ്ദേഹം പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടിയുടെ പതനത്തിൻ്റെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്തുകൊണ്ട് പിണറായി വിജയൻ നാടുവിട്ടു? അതും ബാലിശമായ കാരണങ്ങൾ പറഞ്ഞ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിണറായി വിജയന് സ്ഥിരമായി വിശ്രമിക്കാം എന്നും പിഎംഎ സലാം പറഞ്ഞു.

Related Topics

Share this story