''കിളികളും കൂളാവട്ടെ' തരംഗമായി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ചലഞ്ച്

news
കോഴിക്കോട്: വർദ്ധിക്കുന്ന വേനൽ ചൂടിൽ സഹജീവികൾക്ക് കരുതലാകണമെന്ന സന്ദേശമുയർത്തി ജില്ലാ ഭരണകൂടം മുന്നോട്ട് വെച്ച 'കിളികളും കൂളാവട്ടെ' ചലഞ്ചിന് നാനാതുറകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  കിളികളെയും മറ്റു പക്ഷി മൃഗാദികളെയും ലക്ഷ്യമാക്കി വീട്ടിലോ, സ്ഥാപനങ്ങളിലോ പരിസരത്തായി സ്റ്റീൽ / മൺപാത്രങ്ങളിൽ വെള്ളവും തീറ്റയും നിറച്ചു അതിന്റെ ഫോട്ടോ പകർത്തി നിശ്ചിത ഫ്രയിമിലാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വെക്കുന്നതാണ് ചലഞ്ച്. കളക്ടറേറ്റിൽ ഒരുക്കിയ മൺകുടങ്ങളിൽ വെള്ളം നിറച്ചാണ് ഉദ്‌ഘാടനം നിർവഹിച്ചത്. 
ഈ ഉദ്യമത്തിന് നമ്മെ എല്ലാം ചലഞ്ച് ചെയ്തിരിക്കുകയാണ് വളയം യു.പി. സ്‌കൂളിലെ പ്രിയ കുരുന്നുകൾ. നമുക്കും ഈ ചലഞ്ച് ഏറ്റെടുക്കാം, ക്യാമ്പയിനിൽ പങ്കാളികളാകാം. 
മറ്റുള്ളവർക്ക് കൂടെ പ്രചോദനമാകും വിധം ഫലപ്രദമായി അവതരിപ്പിക്കുകയും സന്ദേശം പകരുകയും ചെയ്ത പ്രിയ വിദ്യാർത്ഥികളെയും സ്‌കൂൾ അധികൃതരെയും ഈ അവസരത്തിൽ പ്രത്യേകം അഭിനന്ദിക്കുന്നു.
നമ്മുടെ സാമൂഹ്യ മാധ്യമ പേജുകളിലൂടെ നടത്തിയ ആഹ്വാനം ഏറെ ആവേശത്തോടെയാണ് വീട്ടമ്മമാരും, സ്‌കൂൾ - കോളേജ് വിദ്യാർഥികൾ, വ്യാപാരികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരക്കണക്കിന് പേർ ഇതിനകം ഏറ്റെടുത്ത് ക്യാമ്പയിനിന്റെ ഭാഗമായത്. 
ദാഹജലം ഒരുക്കിയതിന് ശേഷം ഫോട്ടോ പകർത്തി https://twb.nz/kilikalumcoolavattea എന്ന ലിങ്കിൽ ഫ്രെയിം അപ്ലോഡ് ചെയ്തു നൽകണം. സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുമ്പോൾ Collector KKD പേജുകളെ മെൻഷൻ ചെയ്യുകയും, #kilakalum_coolavatte, #CollectorKKD എന്നീ ഹാഷ്ടാഗുകൾ ചേർക്കുകയും വേണം. 
ദിവസേന തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾ കലക്ടറുടെ പേജിൽ പങ്കുവെക്കും..

Share this story