Times Kerala

യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്; പ്രതി റിമാൻഡിൽ

 
യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്; പ്രതി റിമാൻഡിൽ
കു​ന്നം​കു​ളം: വ്യ​ക്തി​വൈ​രാ​ഗ്യ​ത്തിന്റെ പേരിൽ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സംഭവത്തിൽ മദ്യവയസ്കൻ പി​ടി​യി​ൽ. പോ​ർ​ക്കു​ളം ക​രു​വാ​ൻ​പ​ടി വെ​ട്ട​ത്ത് സു​രേ​ന്ദ്ര​ൻ എന്ന 49-കാരനെയാണ് സി.​ഐ യു.​കെ. ഷാ​ജ​ഹാ​ന്റെ നേ​തൃ​ത്വ​ത്തി​ലുള്ള പോലീസ് സംഘം അ​റ​സ്റ്റ് ചെ​യ്ത​ത്.  ഓ​ട്ടോ ഡ്രൈ​വ​റാ​ണ് പ്ര​തി. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ക​രു​വാ​ൻ​പ​ടി​യി​ലാ​ണ് സം​ഭ​വം നടന്നത്.  പോ​ർ​ക്കു​ളം സ്വദേശി മോ​ഹ​ന​ന്റെ മ​ക​ൻ വി​ഷ്ണു​വി​നാ​ണ് (27) പ​രി​ക്കേ​റ്റ​ത്. വി​ഷ്ണു​വി​ന്റെ ക​ഴു​ത്തി​ലാ​ണ് കു​ത്തേ​റ്റ​ത്. ഇ​യാ​ൾ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.  കോ​ട​തിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related Topics

Share this story