Times Kerala

കോ​ണ്‍​ഗ്ര​സ് മു​ന്‍ എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രായ കേ​സ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍
 

 
vd satheeshan

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ ക​യ്യാ​ങ്ക​ളി കേ​സി​ല്‍ മു​ന്‍ കോ​ണ്‍​ഗ്ര​സ് എം.​എ​ല്‍.​എ മാ​ര്‍​ക്കെ​തി​രെ പ്ര​ത്യേ​ക കേ​സെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സ​ര്‍​ക്കാ​രി​ന് ദു​ഷ്ട​ലാ​ക്കെ​ന്നും കേ​സി​നെ​തി​രേ ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. 

ഇ​ട​ത് വ​നി​താ എം​എ​ല്‍​എ​മാ​രെ ത​ട​ഞ്ഞു വ​ച്ച് കൈ​യേ​റ്റം ചെ​യ്തു​വെ​ന്ന പരാതിയിൽ എം​എ വാ​ഹി​ദ്, ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ അ​ട​ക്കം പ്ര​തി​ക​ളാ​കും.  മു​ന്‍ വ​നി​താ എം​എ​ല്‍​എ​മാ​രാ​ണ് കേ​സി​ല്‍ പ​രാ​തി​ക്കാ​ര്‍. തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പോ​ലീ​സാ​ണ് കോ​ണ്‍​ഗ്ര​സ് മു​ന്‍ എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രേ പ്ര​ത്യേ​കം കേ​സെ​ടു​ക്കു​ക. പു​തി​യ കേ​സെ​ടു​ക്കു​ന്ന കാ​ര്യം ഈ ​മാ​സം 21ന് ​ക്രൈം ബ്രാ​ഞ്ച് ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യെ അ​റി​യി​ക്കും. കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ പ്ര​തി ചേ​ര്‍​ത്താ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘം ക്രൈം ​ബ്രാ​ഞ്ച് മേ​ധാ​വി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. ഇ​തി​ല്‍ നി​യ​മോ​പ​ദേ​ശം തേ​ടി​യ​പ്പോ​ഴാ​ണ് പ്ര​ത്യേ​ക കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ല​ഭി​ച്ച​ത്.
 

Related Topics

Share this story