Times Kerala

താമിര്‍ ജിഫ്രിയെ കസ്റ്റഡിയിലെടുക്കാൻ ഉപയോഗിച്ചത് ഒന്നാം പ്രതിയായ പൊലീസുകാരന്റെ കാര്‍; സിബിഐ കസ്റ്റഡിയിലെടുത്തു

 
താനൂർ കസ്റ്റഡി മരണം: എസ്.പിയെ മാറ്റണമെന്ന് താമിർ ജിഫ്രി ആക്ഷൻ കൗൺസിൽ
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണക്കേസിൽ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയെ കസ്റ്റഡിയില്‍ എടുക്കാൻ ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്ത് സിബിഐ. ഒന്നാം പ്രതിയായ പൊലീസുദ്യോഗസ്ഥന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ കാര്‍ ഉള്ളത്. സംഭവത്തിൽ ഓഫീസര്‍ റാങ്കിലുള്ള പൊലീസുദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിക്കുമെന്നാണ് വിവരം. അടുത്ത ദിവസം തന്നെ പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ സിബിഐ വിളിപ്പിക്കും.
മലപ്പുറം താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ വെച്ച് മമ്പുറം സ്വദേശി താമിര്‍ ജിഫ്രി മരിച്ച കേസില്‍ നിര്‍ണായക നീക്കമാണ് സിബിഐ നടത്തിയത്. താനൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര് ‍ സിപിഒ ആയിരുന്ന ജിനേഷാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റ്യന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവരാണ്. ഇവരെല്ലാം ഇപ്പോൾ സിബിഐ അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുകയാണ്

Related Topics

Share this story