Times Kerala

രോഗിയുമായി പോയ കാറിന് തീ പടർന്നുപിടിച്ചു; യാത്രക്കാർ ഇറങ്ങി ഓടി, ആളപായമില്ല 

 
 ജ​മ്മു​കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ തീ​പി​ടി​ത്തം; നി​ര​വ​ധി മൈ​നു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു

കൊച്ചി : അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് അഗ്നിബാധ. യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം. വാഹനത്തിന്റെ ക്യാബിനിൽ നിന്നും പുക വരുന്നത് കണ്ട യാത്രക്കാർ ഉടൻ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.

യുസി കോളേജിന് അടുത്തായി താമസിക്കുന്ന ആഷിക്ക് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുളള വാഹനത്തിൽ 3 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവർ രോഗിയുമായി ആലുവയിൽ നിന്നും അങ്കമാലിയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. കാറിന്റെ മുൻ ഭാഗത്ത് നിന്നും വൻ തോതിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവർ ഇറങ്ങിയോടിയത്. തുടർന്ന് അങ്കമാലിയിൽ നിന്നും അഗ്നിശമനസേനെയെത്തി തിയണച്ചു. 

Related Topics

Share this story