Times Kerala

കാ​ല​ഹ​ര​ണ​പ്പെ​ സം​സ്ഥാ​ന​ത്തെ 218 നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു 
 

 
444


തി​രു​വ​ന​ന്ത​പു​രം: കാ​ല​ഹ​ര​ണ​പ്പെ​ സം​സ്ഥാ​ന​ത്തെ 218 നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ആണ് ഇക്കാര്യം തീരുമാനിച്ചത്. മ​ന്ത്രി​സ​ഭ  കേ​ര​ള നി​യ​മ​പ​രി​ഷ്ക​ര​ണ​ക​മ്മീ​ഷ​ന്‍റെ 15-ാമ​ത് റി​പ്പോ​ർ​ട്ട്  ഭേ​ദ​ഗ​തി​ക​ളോ​ടെ അം​ഗീ​ക​രി​ച്ചു.  ക​മ്മീ​ഷ​ൻ 181 നി​യ​മ​ഭേ​ദ​ഗ​തി​ക​ളും തി​രു​വി​താം​കൂ​ർ, തി​രു-​കൊ​ച്ചി, മ​ല​ബാ​ർ, കൊ​ച്ചി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ബാ​ധ​ക​മാ​യി​രു​ന്ന 37 നി​യ​മ​ങ്ങ​ളും കാ​ല​ഹ​ര​ണ​പ്പെ​ട്ട​തെ​ന്നാ​ണ്  ചൂ​ണ്ടിക്കാ​ട്ടി​യി​രുന്നു. 


1975ലെ ​കേ​ര​ള താ​ല്കാ​ലി​ക ക​ടാ​ശ്വാ​സ നി​യ​മം, തി​രു​വി​താം​കൂ​ർ കൊ​ട്ടാ​ര​ത്തി​ൽ സ്ഥി​ര​മാ​യി നെ​ല്ലും അ​രി​യും ന​ൽ​ക​ണ​മെ​ന്ന അ​വ​കാ​ശം നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള നി​യ​മം,മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത ത​ട​യു​ന്ന​തി​നു​ള്ള നി​യ​മം, ദേ​വ​ദാ​സി സ​ന്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള 1947ലെ ​നി​യ​മം,  1124 ലെ ​താ​ലി​യം വി​ളം​ബ​രം, തി​രു​വി​താം​കൂ​ർ കൊ​ച്ചി വി​നോ​ദ നി​കു​തി നി​യ​മം,  2005ലെ ​കേ​ര​ള വി​നോ​ദ സ​ഞ്ചാ​ര പ്ര​ദേ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ൽ നി​യ​മം തു​ട​ങ്ങി​യ​വ ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന നി​യ​മ​ങ്ങ​ളി​ൽ ചി​ല​താ​ണ്.
 

Related Topics

Share this story