Times Kerala

 ബ​സ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു; ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ബ​സി​ന​ടി‌​യി​ൽ​പ്പെ​ട്ടു

 
 ബ​സ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു; ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ബ​സി​ന​ടി‌​യി​ൽ​പ്പെ​ട്ടു
കൊ​ച്ചി: സ്വ​കാ​ര്യ ബ​സു​ക​ൾ ത​മ്മി​ലു​ള്ള മ​ത്സ​ര​യോ​ട്ട​ത്തി​നി​ട​യി​ല്‍ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ബ​സ് ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. തെ​റി​ച്ചു​വീ​ണ ബൈ​ക്ക് ‌യാ​ത്ര​ക്കാ​ര​ൻ മ​റ്റൊ​രു ബ​സി​ന​ടി​യി​ൽ​പെടുകയായിരുന്നു.   എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി റോ​ഡി​ൽ വേ​ങ്ങൂ​രി​ലു​ണ്ടാ‌​യ അ​പ​ക​ട​ത്തി​ൽ കാ​ക്ക​നാ​ട് സ്വ​ദേ​ശി ഹ​രി(26)യ്ക്കാണ്  ഗു​രു​ത​ര​പ​രി​ക്കേ​റ്റ​ത്. ബൈ​ക്കി​ലി​ടി​ച്ച ബ​സ് മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ച്ചാ​ണു നി​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

അ​ങ്ക​മാ​ലി - പെ​രു​മ്പാ​വൂ​ർ റൂ​ട്ടി​ലോ​ടു​ന്ന ബ​സ് യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നാ​യി സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യ​പ്പോ​ൾ അ​മിത​വേ​ഗ​ത്തി​ലെ​ത്തി​യ മ​റ്റൊ​രു ബ​സ് ബൈ​ക്കി​ലും കാ​റി​ലും ഇടിയുകയും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് മു​ൻ​പി​ലു​ണ്ടാ​യി​രു​ന്ന ബ​സി​ന് അ​ടി​യി​ലേ​ക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി. ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

Related Topics

Share this story