​ഗ്രൗണ്ട് ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ' ബൗളര്‍' എറിഞ്ഞ് വീഴ്ത്തി; വീഡിയോ പങ്കുവെച്ച് എംഎല്‍എ

news

 എറണാകുളം: ​ഗ്രൗണ്ട് ഉ​ദ്ഘാടനവേളയിൽ ക്രിക്കറ്റ്  കളിക്കിടെ നിലത്തു വീഴുന്ന  വീഡിയോ പങ്കുവെച്ച് അഡ്വക്കേറ്റ് പിവി ശ്രീനിജൻ എംഎൽ‌എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത് .പന്ത് അടിച്ച് മാറ്റിയെങ്കിലും എംഎൽഎ നിലതെറ്റി താഴെ വീഴുകയായിരുന്നു . പണ്ട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല പുതിയ തലമുറയുടെ "സ്പീഡ് റീഡ് " ചെയ്യുന്നതിൽ അല്പം പിശക് പറ്റി. പ്രത്യേകിച്ച് ഹാഡ് ബോൾ കളിച്ചപ്പോൾ. എന്തായാലും ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്നാണ്  എംഎൽഎ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. 

Share this story