കാട്ടാന ചവിട്ടിക്കൊന്ന വനവാസി യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു; എട്ട് വർഷത്തിനിടെ പൊലിഞ്ഞത് 13 ജീവൻ

കാട്ടാന ചവിട്ടിക്കൊന്ന വനവാസി യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു; എട്ട് വർഷത്തിനിടെ പൊലിഞ്ഞത് 13 ജീവൻ
കണ്ണൂർ: ആറളത്ത് കാട്ടാന ചവിട്ടിക്കൊന്ന വനവാസി യുവാവ് രഘുവിന് വിട. ആറളം ഫാമിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. പൊതു ദർശനത്തിനിടയിൽ റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉണ്ടായി. ഫാം പത്താം ബ്ലോക്കിലെ രഘു കണ്ണനെ ആണ് വീടിന് സമീപം വിറക് ശേഖരിക്കുമ്പോൾ കാട്ടാന ചവിട്ടി കൊന്നത്. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെ ചിലർ ബഹളം വെച്ചു. രാഷ്‌ട്രീയനേതൃത്വത്തിനും വനംവകുപ്പിനും എതിരെയായിരുന്നു പ്രതിഷേധം.  കഴിഞ്ഞ എട്ട് വർഷത്തിനിടെ 12 പേരുടെ ജീവനാണ് ആനയെടുത്തത്.

Share this story