ഹൈവേ നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞു
Thu, 25 May 2023

കട്ടപ്പന: ഹൈവേ നിർമാണത്തിനെടുത്ത കുഴിയിൽ ബൈക്ക് മറിഞ്ഞ് അപകടം. ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കുട്ടിക്കാനം -കട്ടപ്പന മലയോര ഹൈവേയുടെ ഭാഗമായി നിർമിക്കുന്ന കലുങ്കിനായെടുത്ത കുഴിയിലാണ് ഇരുചക്ര വാഹനം മറിഞ്ഞത്. യാത്രക്കാരൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഐ.ടി.ഐ ജങ്ഷന് സമീപം ഓക്സീലിയം സ്കൂളിന് മുമ്പിൽ നിർമാണത്തിലിരിക്കുന്ന കലുങ്കിന്റെ കുഴിലേക്കാണ് ബൈക്ക് മറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി സമാന രീതിയിൽ മറ്റൊരു സ്കൂട്ടറും അപകടത്തിൽപ്പെട്ടിരുന്നു