Times Kerala

 മികച്ച അധ്യാപികാ പുരസ്കാരം കെ. സെമീറക്ക്

 
 മികച്ച അധ്യാപികാ പുരസ്കാരം കെ. സെമീറക്ക്
  ഇൻറ്റർനാഷണൽ  ഫൗണ്ടേഷൻ  ഫോർ സോഷ്യൽ എംപവർമെൻറിൻ്റെ   (IFSE) മികച്ച
അധ്യാപികയ്ക്കുള്ള അവാർഡ് കേരളശ്ശേരി ഹയർ സെക്കണ്ടറി  കോമേഴ്സ്
അധ്യാപികയും ,ജെ സി ഐ ഒലവക്കോടിൻറെ അംഗവു മായ കെ. സെമീറക്ക് ലഭിച്ചു.
സ്കൂളിലെ സൗഹൃദ ക്ലബ്, ഇ ഡി ക്ലബ് പ്രവർത്തനങ്ങളും, വിദ്യാർത്ഥി
കേന്ദ്രികൃത ഇടപെടലുകളും പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് IFSE
പ്രസിഡണ്ട് കെ. ഗണേശൻ പറഞ്ഞു. ആഗോളതാപനം, കാർബൺ ന്യൂട്രാലിറ്റി, മാലിന്യ
സംസ്ക്കരണം, സാമൂഹിക ശാക്തീകരണo എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഐ എഫ്
എസിയുടെ മൂന്നാം വാർഷികചടങ്ങിലാണ് പുരസ്ക്കാരം നൽകിയത്.  സാമൂഹിക
സംശകാരിക മേഖലകളിൽ സജീവ പ്രവർത്തകയായ സെമീറ  ജെസിഐ  യുടെ മികച്ച
ചാപ്‌റ്റർ  പ്രസിഡണ്ടിനുള്ള  മേഖലാ പുരസ്‌കാര ജേതാവും , വ്യക്തിത്വ വികസന
പരിശീലകയുമാണ് തൃശൂരിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു.

Related Topics

Share this story