മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിന്റെ ഗുണം കിട്ടിത്തുടങ്ങിയെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി
May 4, 2024, 09:19 IST
![മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിന്റെ ഗുണം കിട്ടിത്തുടങ്ങിയെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി](https://timeskerala.com/static/c1e/client/91214/uploaded/e75fb2d5224a7f32ab8c3fec7eac7328.webp)
തിരുവനന്തപുരം: മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിന്റെ ഗുണം കിട്ടിത്തുടങ്ങിയെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് ഉപയോഗം കുറഞ്ഞെന്ന് മന്ത്രി പ്രതികരിച്ചു. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണമുള്ളത്. രാത്രി പ്രവര്‍ത്തിക്കുന്ന വന്‍കിട വ്യവസായങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ല. നിയന്ത്രണത്തിന്റെ ഭാഗമായി താനും വൈദ്യുതി ഉപയോഗം കുറച്ചെന്നും മന്ത്രി പറഞ്ഞു.