Times Kerala

‘തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എക്സാലോജികിനെതിരായ ആരോപണം’; പിന്നിൽ ഗൂഢാലോചനയെന്ന് എംവി ഗോവിന്ദൻ

 
ഇന്ധന സെസ് ഏര്‍പ്പെടുത്തിയ തീരുമാനം സംസ്ഥാന സർക്കാർ തിരുത്തേണ്ട സാഹചര്യമില്ല;  എം.വി. ഗോവിന്ദൻ

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എക്സാലോജികിനെതിരായ ആരോപണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. പിന്നിൽ ഗൂഢാലോചനയും തിരക്കഥയുമാണുള്ളത്. മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കാനാണ് ശ്രമിക്കുന്നത്. പല തവണ ചർച്ച ചെയ്ത കാര്യമാണ് ഇത്. ഡൽഹി സമരം ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ ആകർഷിച്ചു. കോൺഗ്രസിൻ്റെ പാപ്പരത്തം തുറന്നു കാട്ടാനായി എന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

രണ്ട് കമ്പനികൾ തമ്മിലുള്ള കാര്യമാണ് ഇത്. മുഖ്യമന്ത്രിയിലേക്ക് ഇത് എത്തിക്കാൻ ബിജെപി ശ്രമിക്കുകയാണ്. ഹൈക്കോടതിയിൽ അന്വേഷണം സംബന്ധിച്ച കേസ് നടക്കുകയാണ്. ഇതിനിടയിലാണ് ഷോൺ ജോർജ് പരാതി നൽകുന്നത്. ഇത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും പിന്നിൽ ഗൂഢാലോചനയും തിരക്കഥയും ഉണ്ടെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.
 

Related Topics

Share this story