Times Kerala

ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന പ്രതി അഞ്ച് വർഷങ്ങൾക്കുശേഷം പിടിയിൽ 

 
ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന പ്രതി അഞ്ച് വർഷങ്ങൾക്കുശേഷം പിടിയിൽ 

തൊണ്ടർനാട് : ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതി അഞ്ച് വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. തിരികെ നാട്ടിലേക്കെത്തിയപ്പോൾ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. മക്കിയാട് പന്ത്രണ്ടാം മൈൽ പാക്ക് വീട്ടിൽ സി. ഉസ്മാനെ(49)യാണ് മട്ടന്നൂർ വിമാനത്താവളത്തിൽ വെച്ച് തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്തത്.

2019 ഏപ്രിൽ മാസം അയൽവാസിയായ സ്ത്രീയെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ഈ കേസിൽ ജാമ്യമെടുത്ത ശേഷം ഇയാൾ കോടതി നടപടികൾക്ക് ഹാജരാകാതെ വിദേശത്തേക്ക് പോകുകയായിരുന്നു. തൊണ്ടർനാട് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എസ്.എസ് ബൈജു വിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ പി സൂരജ്, സിവിൽ പോലീസ് ഓഫീസർ ഇ.കെ ജാബിർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
 

Related Topics

Share this story