പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ
Fri, 17 Mar 2023

ചാവക്കാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ. മാള തിരുമുക്കുളം, മതിരിപ്പളളി കുണ്ടൂർ സ്വദേശി പ്ലാക്കൽ വീട്ടിൽ ഹാഷിം എന്ന 48-കാരനെയാണ് ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാൽ അറസ്റ്റ് ചെയ്തത്. കടപ്പുറം പഞ്ചായത്തിൽ താമസിക്കുന്ന കുട്ടിയുടെ വീടിനടുത്തുളള ഒഴിഞ്ഞ വീട്ടിൽ വെച്ചാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. വയനാട്ടിലുളള മത സ്ഥാപനത്തിനു വേണ്ടി പണം പിരിക്കുന്നയാളാണ് ഹാഷിം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.