പ്രാർഥനയ്ക്കായി പള്ളിയിൽ കയറിയ വിദ്യാർഥിനിയുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ

 പ്രാർഥനയ്ക്കായി പള്ളിയിൽ കയറിയ വിദ്യാർഥിനിയുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ
കോട്ടയം : പ്രാർഥനയ്ക്കായി പള്ളിയിൽ കയറിയ വിദ്യാർഥിനിയുടെ മൊബൈലും, പണവും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.  കട്ടപ്പന തൈക്കരിയിൽ പ്രദീപ് കുമാർ എന്ന 40-കാരനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അയർക്കുന്നം സ്വദേശിനിയുടെ ബുക്കുകളും, മൊബൈൽ ഫോണും, പണവും അടങ്ങിയ ബാഗാണ് ഇന്നലെ രാവിലെ മോഷണം പോയത്.

പ്രാർഥനയ്ക്ക് നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയിൽ എത്തിയ വിദ്യാർഥിനി ബാഗ് പള്ളിയുടെ അരികിലാണ് വച്ചതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രദീപ് കോട്ടയത്തും സമീപ പ്രദേശങ്ങളിലുമായി ഹോം നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. സ്റ്റേഷൻ എസ്എച്ച്ഒ യു.ശ്രീജിത്ത്, എസ്ഐ എം.എച്ച്.അനുരാജ്, സിപിഒമാരായ എ.വി.അജിത്ത്, അജേഷ് ജോസഫ് എന്നിവരടങ്ങിയ  അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Share this story