Times Kerala

1896 മുതലുള്ള പാഠപുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്‌തു: വി ശിവൻകുട്ടി

 
1896 മുതലുള്ള പാഠപുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്‌തു: വി ശിവൻകുട്ടി

സംസ്ഥാനത്തെ പഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെയും പാഠപുസ്തകൾ ഡിജിറ്റലൈസ് ചെയ്‌തു. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭിക്കുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

‘സ്കൂൾ പഠനകാലത്തെ ഏറ്റവും നല്ല ഓർമകളിൽ ഒന്നാണ് അന്ന് ഉപയോഗിച്ചിരുന്ന പാഠപുസ്തകങ്ങൾ. മിക്കവരുടെയും കയ്യിൽ അന്ന് പഠിച്ചിരുന്ന പാഠപുസ്തകങ്ങൾ ഉണ്ടാവില്ല. ആ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിലൂടെ ഒന്ന് കൂടെ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകാം.
അതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അവസരമൊരുക്കുന്നു. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിലെന്നും’- മന്ത്രി ഫേസ്ബുക്കിൽ എഴുതി.

Related Topics

Share this story