താത്കാലിക ഒഴിവ്

job
 തിരുവനന്തപുരം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഭിന്നശേഷി വിഭാഗം 40% - 70% ലോവർ ലിംബ് വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവുണ്ട്.  ഈ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ശാരീരിക വൈകല്യം/ കാഴ്ച വൈകല്യം/ ബധിര-മൂക വിഭാഗത്തിലുള്ളവരെയും പരിഗണിക്കും.
പ്രായപരിധി 01.01.2021ന് 41 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്‌കെയിൽ 15,600-39,100. യോഗ്യത: പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രിയിൽ എം.ഡി.എസ്.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 17നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Share this story