താത്ക്കാലിക നിയമനം

വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഒഴിവുള്ള ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സമാന്‍ എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികക്ക് ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിംഗ് / ഐ.ടി.ഐ/ ഡിപ്ലോമ എന്നിവയും ട്രേഡ്സമാന്‍ തസ്തികയിലെ പരിചയവുമാണ് യോഗ്യത. ട്രേഡ്സമാന്‍ തസ്തികക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ടി.എച്ച്.എസ്.എല്‍.സി/വി.എച്ച്.എസ്.എല്‍.സി,എഞ്ചിനീയറിംഗ് /ഡിപ്ലോമ/ഐ.ടി.ഐ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ 19 ന് രാവിലെ 9.30ന് തലപ്പുഴ എഞ്ചിനീയറിംഗ് കോളേജില്‍ ഹാജരാകണം.

വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് വകുപ്പില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്സിറ്റി, ബോര്‍ഡിലെ 3 വര്‍ഷത്തെ ഡിപ്ലോമ. പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബര്‍ 20 ന് രാവിലെ 9.30 ന് തലപ്പുഴ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ഹാജരാകണം.