എം.ആര്‍.എസ് ഹോസ്റ്റലുകളില്‍ അധ്യാപക ഒഴിവ്
Fri, 17 Mar 2023

പാലക്കാട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലമ്പുഴ ആശ്രമം സ്‌കൂള്‍, അട്ടപ്പാടി മുക്കാലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപിക ഒഴിവ്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇക്കണോമിക്സ്,ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഇംഗ്ലീഷ് ,മലയാളം, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കണക്ക്, ജോഗ്രഫി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണക്ക്, മലയാളം, ഹിന്ദി, നാച്ചുറല്‍ സയന്‍സ്, ഇംഗ്ലീഷ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, എല്‍.പി വിഭാഗത്തില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍, മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍, ഫിസിക്കല്‍ എജ്യൂക്കേഷന്‍ ടീച്ചര്‍, മ്യൂസിക് ടീച്ചര്‍ തസ്തികകളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയങ്ങളില്‍ പി.ജി, ബി.എഡ് ആന്‍ഡ് സെറ്റ്, ബിരുദം, ബി.എഡ ആന്‍ഡ് കെ-ടെറ്റ് 3, ടി.ടി.സി/തത്തുല്യം ആന്‍ഡ് കെ-ടെറ്റ് 1 എന്നിവയാണ് അധ്യാപക ഒഴിവിലേക്കുള്ള യോഗ്യത. മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബി.എഡ് ആന്‍ഡ് കെ-ടെറ്റ്, ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഒഴിവിലേക്ക് ബിരുദം, ബിപി-എഡ് ആന്‍ഡ് കെ.ടെറ്റ്, മ്യൂസിക് ടീച്ചര്‍ തസ്തികയിലേക്ക് മ്യൂസിക് ബിരുദം/ഗാനപ്രവീണ/ഗാനഭൂഷന്‍ ആന്‍ കെ-ടെറ്റ് 4 ആണ് യോഗ്യതകള്‍. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായിഏപ്രില്‍ 15 ന് വൈകിട്ട് നാലിനകം അഗളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസിലോ, സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ വികസന ഓഫീസിലോ അപേക്ഷ നല്‍കണം. റസിഡന്‍ഷ്യല്‍ സ്‌കൂളായതിനാല്‍ താമസിച്ച് പഠിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491-2815894, 04924-253347, 04924-254382, 9847745135