വിദ്യാർഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ച അധ്യാപകൻ അറസ്റ്റിൽ
Sun, 19 Mar 2023

ആലപ്പുഴ: വിദ്യാർഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ച ടിടിഐ അധ്യാപകൻ അറസ്റ്റിൽ. അമ്പലപ്പുഴ കാക്കാഴം ടിടിഐ അധ്യാപകൻ ശ്രീജിത്താണ് അറസ്റ്റിലായത്. ടിടിഐ അധികൃതർ പരാതി പോലീസിന് കൈമാറാത്തതിനാൽ വിദ്യാർഥിനികൾ നേരിട്ട് പരാതി നൽകുകയായിരുന്നു. ചെട്ടിക്കുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമാണ്.