Times Kerala

ഓൺലൈൻ ട്രേഡിങിലൂടെ  67 ലക്ഷം തട്ടി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

 
ഷെ​യ​ർ ട്രേ​ഡി​ങ്ങി​ലൂ​ടെ വൻ ലാഭം വാഗ്ദാനം; ഓൺലൈൻ തട്ടിപ്പിൽ 20,900 രൂപ നഷ്ടമായി

കോ​ഴി​ക്കോ​ട്: ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ് നടത്തി വ​ൻ ​ലാ​ഭം വാ​ഗ്​​ദാ​നം ചെ​യ്ത് 67 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി പിഇഡിയിൽ. പ്രതി സു​ഫി​യാ​ൻ ക​ബീ​റി​നെ​യാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി ക്രൈം ​പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

പെ​ർ​മ​ന​ന്റ് കാ​പ്പി​റ്റ​ൽ എ​ന്ന​പേ​രി​ൽ ട്രേ​ഡി​ങ് വ​ഴി മി​ക​ച്ച വ​രു​മാ​നം സ്വന്തമാക്കാമെന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​യാ​ൾ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും ഓ​ൺ​ലൈ​നാ​യി 67 ല​ക്ഷം രൂ​പ തട്ടിയെടുത്തത്.  വ്യാ​ജ വാ​ട്സ്ആ​പ് ന​മ്പ​റു​ക​ൾ വ​ഴി സ​ന്ദേ​ശ​മ​യ​ച്ച് സൗ​ഹൃ​ദ​ത്തി​ലാ​യാ​ണ് കൂ​ടു​ത​ൽ വ​രു​മാ​നം വാ​ഗ്ദാ​നം​ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. 2022ൽ ​പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത കേ​സ് സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.
 

Related Topics

Share this story