കോൺഗ്രസ് ജാഥയ്ക്ക് നേരെ മുട്ടയെറിഞ്ഞ ഡിസിസി ജനറൽ സെക്രട്ടറിക്ക് സസ്പെൻഷൻ
Sun, 19 Mar 2023

പത്തനംതിട്ട: കോൺഗ്രസിന്റെ 'ഹാഥ് സെ ഹാഥ്' ജാഥയ്ക്ക് നേരെ മുട്ടയെറിഞ്ഞ പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി എം.സി.ഷെരീഫിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. എഐസിസി സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയും പങ്കെടുത്ത ജാഥയ്ക്ക് നേരെയാണ് ഷെരീഫ് മുട്ടയെറിഞ്ഞത്. വിഭാഗീയതയുടെ പേരിലുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. ഗുരുതര അച്ചടക്കലംഘനമാണ് ഡിസിസി ജനറൽ സെക്രട്ടറി നടത്തിയതെന്ന് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീർ അറിയിച്ചു.