നാടൻപാട്ടിനിടെ യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ

ചുനക്കര കരമുളയ്ക്കൽ പ്രശാന്ത് ഭവനത്തിൽ പ്രശാന്തി (37) നാണ് മർദനമേറ്റത്. 14 ന് രാത്രി കുഴിവിള ഭാഗത്ത് നാടൻപാട്ട് നടക്കുന്നതിനിടെ മദ്യലഹരിയിൽ പ്രതികളായ ഉധീഷും അനിലും തമ്മിൽ തർക്കമുണ്ടായി. ഇവരെ പിടിച്ചു മാറ്റാനാണ് പ്രശാന്ത് എത്തിയത്. ഇതിനിടെ ഇരുവരും ചേർന്ന് പ്രശാന്തിനെതിരെ തിരിയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തിലും നെഞ്ചത്തും മാരകമായി മുറിവേറ്റ പ്രശാന്തിന് വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് കറ്റാനം, ചാരുംമൂട് എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.