സ്വർണവും പണവും മോഷ്ടിച്ച പ്രതി പിടിയിൽ
Sun, 19 Mar 2023

ബേപ്പൂർ: അടച്ചിട്ട വീട്ടിൽ നിന്ന് പട്ടാപ്പകൽ സ്വർണവും പണവും മോഷണം നടത്തിയ കൗമാരക്കാരനെ അറസ്റ്റ് ചെയ്തു. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണവും പണവുമാണ് മോഷ്ടിച്ചത്. നടുവട്ടം വട്ടാറമ്പ് സി.വി ഹൗസിൽ റാഷിനയുടെ വീട്ടിൽനിന്നാണ് പകൽ പതിനൊന്നിന് ഒന്നേമുക്കാൽ പവനും 40,000 രൂപയും കവർന്നത്. റാഷിന തിരിച്ചെത്തിയപ്പോൾ അലമാര തുറന്നുകിടക്കുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് പണവും ആഭരണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. പിൻഭാഗത്തെ മതിൽ ചാടിക്കടന്ന് ഒരാൾ പോകുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഇൻസ്പെക്ടർ എൻ. ബിശ്വാസിന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.