Times Kerala

 സു​രേ​ഷ് ഗോ​പി​യെ അ​നു​കൂ​ലി​ച്ച് പ്ര​സ്താ​വ​ന നടത്തിയ സംഭവം ; തൃ​ശൂ​ര്‍ മേ​യ​റെ വി​ളി​ച്ചു​വ​രു​ത്തി വിശദീകരണം തേടി സി​പി​എം

 
 സു​രേ​ഷ് ഗോ​പി​യെ അ​നു​കൂ​ലി​ച്ച് പ്ര​സ്താ​വ​ന നടത്തിയ സംഭവം ; തൃ​ശൂ​ര്‍ മേ​യ​റെ വി​ളി​ച്ചു​വ​രു​ത്തി വിശദീകരണം തേടി സി​പി​എം
 തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് നിലവിലെ തൃശൂർ എംപിയും കേന്ദ്രസഹമന്ത്രിയുമായ സു​രേ​ഷ് ഗോ​പി​യെ അ​നു​കൂ​ലി​ച്ച് പ്ര​സ്താ​വ​ന ന​ട​ത്തി​യ സംഭവത്തിൽ തൃ​ശൂ​ര്‍ മേ​യ​ർ എം.​കെ.​വ​ർ​ഗീ​സി​നെ സി​പി​എം വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ടി. സു​രേ​ഷ് ഗോ​പി മി​ടു​ക്ക​നാ​ണെ​ന്ന് എം.​കെ. വ​ർ​ഗീ​സ് പ​റ​ഞ്ഞ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തായിരുന്നു വർഗീസിന്റെ പ്രസ്താവന.  അതേസമയം, സു​രേ​ഷ് ഗോ​പി​യോ​ട് പ്ര​ത്യ​ക ആ​ഭി​മു​ഖ്യം ത​നി​ക്കി​ല്ലെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മേ​യ​ര്‍ പ്ര​തി​ക​രി​ച്ചു. മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണ്. പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ച്ചാ​ൽ അ​ത് രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ക്ക​രു​ത്. ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പ​മാ​ണ് താ​ൻ നി​ൽ​ക്കു​ന്ന​തെന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു.സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി​ളി​ച്ചു വ​രു​ത്തി​യ​ത​ല്ല. മ​റ്റൊ​രു കാ​ര്യ​ത്തി​ന് പോ​യ​താ​ണ്. പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും എം.​കെ.​വ​ർ​ഗീ​സ് പ​റ​ഞ്ഞു. സു​രേ​ഷ് ഗോ​പി​യെ അ​നു​കൂ​ലി​ച്ച് മേ​യ​ർ പ്ര​സ്താ​വ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സി​പി​ഐ അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു.

Related Topics

Share this story