Times Kerala

കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന സുരേഷ് ഗോപിയുടെ പ്രതികരണം; ബിജെപി സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു 

 
സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്; ഇന്ന് മോദിയുമായി കൂടിക്കാഴ്‌ച


കേന്ദ്രമന്ത്രിയാകാൻ സുരേഷ് ഗോപി ഉപാധി വെച്ചതിൽ ബിജെപി സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. തൃശൂരിൽ ജയിച്ചാൽ സുരേഷ് ഗോപി കേന്ദ്രമന്ത്രി ആകുമെന്നത് ബിജെപിയുടെ പ്രഖ്യാപിത നിലപാടായിരുന്നു. കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് പറയുന്നത് വിജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. സുരേഷ് ഗോപിയുടെ തീരുമാനം ജനാധിപത്യ രീതിയല്ലെന്നും ബിജെപി സംസ്ഥാന നേതൃത്വത്തിൽ വിമര്ശനമുണ്ടെന്നാണ് സൂചന.

തൃശൂരിൽ നിന്ന് ജയിച്ച സുരേഷ് ഗോപി ആദ്യം വിമുഖത കാണിച്ചെങ്കിലും മോദി നേരിട്ട് ആവശ്യപ്പെട്ട പ്രകാരം അദ്ദേഹം കേന്ദ്രമന്ത്രിയാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്കായി അദ്ദേഹം ഡൽഹിയിലേക്ക് പോകുകയും ചെയ്തു. കുടുംബസമേതമാണ് അദ്ദേഹം ഡൽഹിയിലേക്ക് പോയത്.

Related Topics

Share this story