Times Kerala

ക്ഷേമപെന്‍ഷന്‍ മുടങ്ങിയ 92കാരിക്കും മകള്‍ക്കും സുരേഷ് ഗോപി പെന്‍ഷന്‍ തുക നല്‍കും

 
ക്ഷേമപെന്‍ഷന്‍ മുടങ്ങിയ 92കാരിക്കും മകള്‍ക്കും സുരേഷ് ഗോപി പെന്‍ഷന്‍ തുക നല്‍കും
ക്ഷേമപെൻഷൻ മുടങ്ങിയതിൽ ഇടുക്കിക്ക് പിന്നാലെ പാലക്കാടും പ്രതിഷേധം നടന്നിരുന്നു.  92 വയസുള്ള പത്മാവതിയും 67 വയസ്സുള്ള മകൾ ഇന്ദിരയുമാണ്  അകത്തേത്തറ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്.  ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി നടൻ സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുമായാണ്. അകത്തേത്തറയില്‍ ക്ഷേമപെന്‍ഷന്‍ മുടങ്ങിയ 92കാരിക്കും മകള്‍ക്കും സുരേഷ് ഗോപി പെന്‍ഷന്‍ തുക നല്‍കും. സര്‍ക്കാര്‍ പെന്‍ഷന്‍ എന്ന് നല്‍കുന്നുവോ അന്ന് വരെ താന്‍ ഇരുവര്‍ക്കും പെന്‍ഷന്‍ തുക നല്‍കുമെന്നും സമരം അവസാനിപ്പിച്ച് മടങ്ങണമെന്നും സുരേഷ് ഗോപി അപേക്ഷിച്ചു. പ്രതിമാസം തന്റെ പെന്‍ഷനില്‍ നിന്ന് തുക നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചു.

Related Topics

Share this story