സൂരജ് ഇനി പൂജപ്പുര സെൻട്രൽ ജയിലില്‍ ; കൊല്ലത്തുനിന്ന് മാറ്റും; നടപടി ശിക്ഷ വിധിച്ചതോടെ

uthra case
 തിരുവനന്തപുരം : ഉത്രവധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി സൂരജിനെ വ്യാഴാഴ്‌ച തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. നിലവില്‍ കൊല്ലം ജില്ല ജയിലിൽ വിചാരണ തടവുകാരനായാണ് സൂരജ് കഴിയുന്നത്. കേസിൽ ബുധനാഴ്‌ച ശിക്ഷ വിധിച്ചതോടെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്.അതേസമയം ശിക്ഷയില്‍ ഇളവുതേടി സൂരജ് ഹൈക്കോടതിയെ സമീപിക്കും. 

Share this story