Times Kerala

 സംസ്ഥാനത്ത് ആശ്വാസമായി ഇന്ന് വേനല്‍ മഴ എത്തിയേക്കും 

 
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്
 
തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ വെന്തെരിയുന്ന കേരളത്തിന് ആശ്വാസമായി വിവിധ ജില്ലകളില്‍ ഇന്ന് വേനല്‍ മഴ പെയ്‌തേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിതമായതോ നേരിയതോ ആയ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇതിന് പുറമെ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. മെയ് അഞ്ച് വരെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് വിവിധ പ്രദേശങ്ങളില്‍ സാധ്യത നില്‍നില്‍ക്കുന്നുണ്ട്. ഇടമിന്നല്‍ കൊണ്ടുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കുകയും വേണം.

Related Topics

Share this story