Times Kerala

 ബുധനാഴ്ച വ​രെ സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ​യ്ക്കു സാ​ധ്യ​ത

 
ബുധനാഴ്ച വ​രെ സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ​യ്ക്കു സാ​ധ്യ​ത
 

തി​രു​വ​ന​ന്ത​പു​രം: ബുധനാഴ്ച വ​രെ സം​സ്ഥാ​ന​ത്തു പ​ര​ക്കെ വേ​ന​ൽ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വകുപ്പിന്റെ മു​ന്ന​റി​യി​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യാ​ണു പെ​യ്യാ​ൻ സാ​ധ്യ​ത. 

ഇ​ന്ന് പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ശനിയാഴ്ചയും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ പെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ക​ൽ താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടാ​യി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ തിങ്കളാഴ്ചയാണ് യെ​ല്ലോ അ​ല​ർ​ട്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് തിങ്കളാഴ്ച 64.5 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 115 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്.

Related Topics

Share this story