Times Kerala

തലസ്ഥാന നഗരത്തിൽ വേനൽ മഴ എത്തി

 
rain
തലസ്ഥാന നഗരത്തിൽ വേനൽ മഴ എത്തി. തലസ്ഥാന നഗരത്തിൽ വൈകുന്നേരം നാല് മണിയോടെയാണ് മഴ തുടങ്ങിയത്. കാലാവസ്ഥ കേന്ദ്രം മൂന്ന് മണിക്ക് പുറത്തിറക്കിയ അറിയിപ്പിൽ തലസ്ഥാനത്ത് മഴ സാധ്യത പ്രവചിച്ചിരുന്നു.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിന്നു.

Related Topics

Share this story