Times Kerala

ഭിന്നശേഷിക്കാർക്ക് സബ്സിഡി 

 
സംസ്ഥാന ഭിന്നശേഷി അവാർഡ്: പുരസ്‌കാര നിറവിൽ മലപ്പുറം ജില്ല
 സ്വന്തമായി സ്കൂട്ടർ വാങ്ങി സൈഡ് വീൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ചലനപരിമിതി നേരിടുന്ന ഭിന്നശേഷിക്കാർക്ക് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മാനദണ്ഡങ്ങൾക്കു വിധേയമായി 15,000 രൂപ വരെ സബ്സിഡി അനുവദിക്കുന്നു. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം വാഹനം വാങ്ങിയതിന്റെയും സൈഡ്‌വീൽ ഘടിപ്പിച്ചതിന്റെയും ബിൽ, വരുമാന സർട്ടിഫിക്കറ്റ്, ആർ.സി ബുക്ക്, ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ ഒന്ന്, രണ്ട് പേജുകൾ, ലൈസൻസ് / ലേണേഴ്സ് ലൈസൻസ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 31ന് വൈകിട്ട് അഞ്ചിനു മുൻപായി മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷാഫോം www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2347768, 9497281896.

Related Topics

Share this story