Times Kerala

 പഠനോത്സവ ക്യാമ്പ്: ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

 
 കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022 ലഹരി വിരുദ്ധ മാധ്യമ സാക്ഷരതാ ക്വിസ്; ടീം രജിസ്‌ട്രേഷന്‍ ആരംഭിച്ചു
 ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ അടിമാലി ഗവ ഹൈസ്കൂളിൽ സംഘടിപ്പിക്കുന്ന ജൈവ വൈവിധ്യ പഠനോത്സവ ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 7,8, 9 ക്ലാസുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബ്ലോക്ക് തലത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ മെയ് ആറിന് രാവിലെ 11 നകം 9656820850 നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് നവകേരളം കർമ്മ പദ്ധതി ജില്ലാ കോ- ഓർഡിനേറ്റർ അറിയിച്ചു.

Related Topics

Share this story