വിദ്യാർഥികൾക്ക് ലാപ്ടോപ്പ് നൽകി
Thu, 25 May 2023

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കീരിയങ്ങാടിയിലെ പട്ടിക ജാതി വിഭാഗം വിദ്യാർഥികൾക്ക് ലാപ്ടോപ്പ് നൽകി. 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമസഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ് സൗജന്യമായി വിതരണം ചെയ്തത്.
വാർഡ് മെമ്പർ ടി. കെ ഹാരിസ് വിതരണോദ്ഘാടനം നടത്തി. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രധിനിധികൾ, എസ്. സി. പ്രമോട്ടർ സി. എച്ച്. നിമ്യാസത്യൻ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.